Engineering:
professional
art of applying science to the optimum conversion of the
resources of nature to the uses of humankind.
ഈ ഭൂമിയില്‍ മനോഹരവും മഹത്തരവും ആയ ഒരു തൊഴില്‍. അതുമൂലമുണ്ടാകുന്ന സാമ്പത്തിക ഭദ്രതയും ജീവിതസുഖവും സ്വപ്നംകണ്ട് എഞ്ചിനീയറിംഗ് കലാലയങ്ങളിലത്തുന്ന അനേകായിരം ജീവിതങ്ങള്‍. മൂന്നു വര്‍ഷം മുന്‍പ് ഇതേ ഗണത്തില്‍ ഉള്‍പ്പെട്ട് എത്തിപ്പെട്ടത് തന്നെയാണു ഞങ്ങളും (ഞാനും). വിശാലമായ കലാലയത്തില്‍ എതുന്നതോടുകൂടെ ഒരു പുതിയ മാസ്മരിക പ്രപഞ്ചം മുന്നില്‍ തുറക്കുകയായി... ഇതോരുപക്ഷേ ചിലര്‍ക്ക് നഷ്ട്ടങ്ങള്‍ മാത്രം സമ്മാനിച്ച പേക്കിനാവാകാം; മറ്റുചിലര്‍ക്ക് അതു മധുരിക്കുന്ന സ്വപ്നങ്ങളും.
resources of nature to the uses of humankind.
ഈ ഭൂമിയില്‍ മനോഹരവും മഹത്തരവും ആയ ഒരു തൊഴില്‍. അതുമൂലമുണ്ടാകുന്ന സാമ്പത്തിക ഭദ്രതയും ജീവിതസുഖവും സ്വപ്നംകണ്ട് എഞ്ചിനീയറിംഗ് കലാലയങ്ങളിലത്തുന്ന അനേകായിരം ജീവിതങ്ങള്‍. മൂന്നു വര്‍ഷം മുന്‍പ് ഇതേ ഗണത്തില്‍ ഉള്‍പ്പെട്ട് എത്തിപ്പെട്ടത് തന്നെയാണു ഞങ്ങളും (ഞാനും). വിശാലമായ കലാലയത്തില്‍ എതുന്നതോടുകൂടെ ഒരു പുതിയ മാസ്മരിക പ്രപഞ്ചം മുന്നില്‍ തുറക്കുകയായി... ഇതോരുപക്ഷേ ചിലര്‍ക്ക് നഷ്ട്ടങ്ങള്‍ മാത്രം സമ്മാനിച്ച പേക്കിനാവാകാം; മറ്റുചിലര്‍ക്ക് അതു മധുരിക്കുന്ന സ്വപ്നങ്ങളും.
ഈ വക കാര്യങ്ങള്‍ ആലോചിച്ചും വിചാരിച്ചും നമ്മള്‍
കാലങ്ങള്‍ തള്ളിയും വലിച്ചും ഒക്കെ നീക്കുന്നു, ഇതിനിടയില്‍ മറക്കുന്ന ചില
കാര്യങ്ങള്‍, ജീവിതത്തില്‍ കൈമുതലായിട്ടു കിട്ടിയിട്ടും നാംപോലുമറിയാതെ എവിടെയോ
വലിച്ചെറിഞ്ഞു പോകുന്ന സത്യങ്ങള്‍ അല്ലെങ്കില്‍ മൂല്യങ്ങള്‍. അതു
തിരിച്ചറിയാനാവാതെ ഹിമാവനെ കീഴടക്കി എന്നാ ഭാവേന നടക്കുന്ന നമ്മള്‍ എത്ര വിഡ്ഢികള്‍.
ഒന്നും മനസിലാവാന്‍ സാധ്യതയില്ല. കാരണം ലളിതം, എനിക്ക് തോന്നിയ ചിന്തകള്‍ വെറുതെ
വാരിവലിച്ചു എഴുതിയിരിക്കുന്നു. മനസിലാവാന്‍ ഒരു കഥ(ജീവിതം) വിവരിക്കാം.
നമ്മുടെ നാട്ടില്‍ മാറ്റങ്ങളുടെ കാഹളം
മുഴങ്ങുന്നു. നാമൊന്നും ഇന്നേവരെ കണ്ടിട്ടില്ലാത്ത വികസനപ്രക്രിയകള്‍, നൂതന
റോഡുകള്‍, വൈദ്യുതോല്പാദന കേന്ദ്രങ്ങള്‍, ഐ ടി പാര്‍കുകള്‍, വീമാനശാലകള്‍ അങ്ങനെ
അങ്ങനെ.
എന്തു പറയുന്നു? സംഗതി കൊള്ളാം അല്ലെ? ഇതില്‍
രണ്ടുണ്ട് കാര്യം, നാടും നന്നാവും (ഇത്തിരി സ്വാര്‍ത്ഥമായിട്ടു പറഞ്ഞാല്‍) ജോലിയും
കിട്ടും. “വീ ആര്‍ എഞ്ചിനീയേഴ്സ്” അല്ലേ? J
ഇങ്ങനൊക്കെ ചിന്തിക്കുമ്പോള്‍ ഒരു ചോദ്യം ഉയര്‍ന്നു
വരുന്നു. “വികസനം എന്നാല്‍ എന്ത്?”
‘അതുകള വികസനം ഒത്തിരി ടൈപ്പ് ഉണ്ട്,
സാമ്പത്തികം, സാമൂഹികം, വ്യക്തിതം ഇതുപോലെ കുറെ. അതു ഓരോന്നിനെയും
ആശ്രയിച്ചിരിക്കും. ഇന്നത് എന്നു പറയാന്‍ വയ്യ! ’.-ഇതായിരിക്കും
സാധാരണ നമ്മള്‍ കുറച്ചുപേരുടെ വിശദീകരണം.
ചോദിക്കുന്നത് ഇതൊന്നുമല്ല, ഒരു സാധാരണ മനുഷ്യന്‍
വികസനം കൊണ്ട് ഉദേശിക്കുന്നത് എന്ത്?- കുറെ അധികം നിര്‍മിതങ്ങളും പിന്നെ കുറെ
യന്ത്രങ്ങളും. ഉദേശിക്കുന്നത് മാത്രമല്ല അതുതന്നെയാണു ഇവിടെ നടക്കുന്നതും. ഇതാണ്
കുഴപ്പം , നമ്മുടെ വികസനം നമ്മുക്കു- മനുഷ്യര്‍ക്കുമാത്രം, എന്താ അതുപോരേ? നമ്മുടെ
നിര്‍വചനത്തില്‍ അങ്ങനല്ലേ പറയുന്നേ? “Conversion of the resources of nature to the uses of
humankind”.
അതു മതിയോ മാഷേ? നമ്മളെപോലെ ഈ ഭൂമി അവകാശമുള്ള
കുറച്ചുപേരുടെ ഇല്ലേ ഈനാട്ടില്‍, അവരെഒന്നു പരിഗണിച്ചുകൂടെ? വികസനത്തിന്‍റെ പേരില്‍
കോടികള്‍ ചിലവിട്ടു മാനുഷിക ആഡംബരങ്ങള്‍ (ഇപ്പോള്‍ അടിസ്ഥാന ആവശ്യങ്ങള്‍
ഇവയൊക്കെയാണ്) നിര്‍മിക്കുമ്പോള്‍ തച്ചുടയുന്ന പ്രകൃതിയും ജീവജാലങ്ങളും എത്രപേര്‍
ചിന്തിച്ചിട്ടുണ്ട്. പരിസ്ഥിതിപ്രവര്‍ത്തകര്‍ ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കും,
അവരല്ല നമ്മള്‍ എത്രപേര്‍? എവിടെയാണ് ഞാന്‍ മുമ്പ് പറഞ്ഞ നഷ്ടപെട്ടുപോയ
മൂല്യങ്ങള്‍, പ്രത്യേകിച്ച് നമ്മലെപോലുള ശാസ്ത്രസാങ്കേതികവിദ്യയുടെ വക്താക്കള്‍ക്ക്.
ചെറുപ്പം മുതലേ ശീലിക്കുന്നകുറെ കാര്യങ്ങള്‍
ഉണ്ടായിരുന്നു, എന്തിനാ എന്നറിയില്ലെങ്കിലും അതു ചെയ്യും, കാരണം ഒരു പേടി,
രക്ഷാകര്‍ത്താക്കളെയോ അല്ലെങ്കില്‍ മറ്റെന്തിനെയോ. പ്രായം കൂടിവരുന്നതിനോടൊപ്പം
ഈവക ഒക്കെ ചോദ്യം ചെയ്തുതുടങ്ങിയിരികുന്നു. നല്ലകാര്യം, യുക്തിഭദ്രമായി കാര്യങ്ങള്‍
ചിന്തിക്കാന്‍ തുടങ്ങി, സ്വയം തോന്നിത്തുടങ്ങും. ഇതിനിടയില്‍ പലപ്പോഴും പലതും വലിച്ചെറിയും,
മിക്കവാറും അന്ധവിശ്വാസങ്ങളുടെയോ മതത്തിന്‍റെയോ മേപൊടിയോടുകൂടിവരുന്ന ചില
സത്യങ്ങളാകാം അത്. ഇതോടുകൂടി നമ്മള്‍ പോലുംഅറിയാതെ നമ്മള്‍ പ്രകൃതിദോഷികളായി.
ഉദാഹരണത്തിനു പണ്ടുആരോപറഞ്ഞു കാവും ചിതല്‍പുറ്റുകളും
നശിപ്പികരുതെന്നു, നശിപിച്ചാല്‍ ദൈവകോപം വരുമത്രേ?. അയ്യോ എന്നാല്‍ വേണ്ട.
കുറച്ചുകൂടെ ആയപ്പോള്‍ ഒരു പുനര്‍ചിന്തനം, ദൈവം കൊപിക്കുമോ? അതൊന്നു കാണണമല്ലോ? കാവും
തെളിച്ചു നല്ലൊരു കെട്ടിടവും കെട്ടി, ഒന്നും പറ്റീല, മനുഷ്യന്‍ ജയിച്ചു. സത്യം.
പക്ഷെ ആരാ അവിടെ തോറ്റത്, ദൈവമെന്നുപേരുപറഞ്ഞു അവിടെ ജീവിച്ചിരുന്ന ഒരുകൂട്ടം ജൈവ
വൈവിധ്യങ്ങള്‍, പണ്ടുള്ളവന് ശാസ്ത്രബോധമോ യുക്തിചിന്തയോഉണ്ടായികൊള്ളണമെന്നില്ല,
പക്ഷെ അവനു അറിയാമായിരുന്നു ഇതുസംരക്ഷിക്കേണ്ടതാണെന്നു, ഇന്നുള്ളവന് ശാസ്ത്രമറിയം
പക്ഷെ സത്യമറിയില്ല.
വര്‍ഷങ്ങള്‍ക്കുമുന്‍പ് പുരോഹിത മതങ്ങള്‍ക്ക്
അടിയറവുപറഞ്ഞുകൊണ്ട് മനുഷ്യന്‍ജീവിച്ചകാലത്ത് ഉടലെടുത്തതാണ് പലശാസ്ത്രങ്ങളും
ചിന്തകളും, അവ നമ്മുടെസമൂഹത്തിന്‍റെ ആ തമസ്സിനെതുടച്ചുനീക്കി, എന്നാല്‍
ആധുനികശാസ്ത്രം അതേകാഴ്ച്ചപ്പടുകളോടുകൂടി നീങ്ങുന്നു, ഇവിടെ തുടചെറിയപെടുന്നത് ഏതാനും
അന്ധവിശ്വാസങ്ങള്‍ മാത്രമല്ല . ചില പ്രകൃതിമൂല്യങ്ങള്‍, സഹജീവി സ്നേഹത്തിന്‍റെ
നാമ്പുകള്‍.
ഈ സത്യം അറിയാതിടത്തോളം കാലം ഒരുനല്ല മനുഷ്യനും
ജനിക്കാന്‍പോകുന്നില്ല. നമ്മുടെ സ്വാര്‍ത്ഥതയും ചൂഷണമനോഭാവവും മൂലം നമ്മുടെ
നല്ലനാളെയെ നമ്മള്‍തന്നെനശിപിക്കാന്‍ മത്സരിക്കുന്നു. ഇതിനു പരിഹാരമുണ്ടാക്കാന്‍
കുറെ പരിസ്ഥിതി, ഓസോണ്‍, ജലം തുടങ്ങിയ ദിനങ്ങള്‍ മാത്രം ആചരിച്ചകൊണ്ടായില്ല, ഇവയെല്ലാം
നമ്മുടെ വ്യക്തിജീവിതത്തില്‍ ഉള്‍ക്കൊള്ളുന്ന ആനിമിഷം മാറ്റം സംഭവിക്കും. തീര്‍ച്ച.
നമ്മുടെ കോളേജിന്‍റെ എന്‍ എസ് എസ് യൂണിറ്റിന്‍റെ
ആഭിമുഖ്യത്തില്‍ നടന്ന സൈലന്റ്‌വാലി (സൈരന്ധ്രി) സന്ദര്‍ശനത്തിനുഭാഗമാകാന്‍ ഭാഗ്യം
ലഭിച്ച ഒരാളാണ് ഈലേഖനംഎഴുതുന്നഞാന്‍, അവിടെ ഞങ്ങള്‍ക്കു കാണാന്‍ സാധിച്ചത് കുറെ
നല്ല മനുഷ്യരെയാണ്, മണ്ണിനെയും, മരങ്ങളെയും, ജീവജാലങ്ങളെയും മനുഷ്യനുസമം കണ്ട്
സ്നേഹിക്കുന്ന പ്രകൃതിസ്നേഹികളായ വനപാലകരും നാട്ടുകാരും. കാടിനെ
കീറിമുറിക്കാനോരുങ്ങിയ അണകെട്ടിനെയും, ജീവജലം ഊറ്റി കുപ്പിയില്‍ നിറക്കാന്‍എത്തിയവരെയും
നേരിട്ടു, സൈരന്ധ്രിയെ അവളുടെ ദീര്‍ഘനിശബ്ദതക്കു ഭംഗം വരുത്താതെ പരിപാലിക്കുന്ന
ജനത. അവര്‍ ഞങ്ങള്‍ക്കു നല്‍കിയ സന്ദേശവും മറ്റൊന്നായിരുന്നില്ല. മാറ്റത്തിന്‍റെ
ഭാഗമാകുക.
കേരളത്തിന്‍റെ ഒരുസ്വപ്നവികസന(നേരത്തെ പറഞ്ഞ അതേ
വികസനം) പദ്ധതിയില്‍ നമ്മളുടെ വാഗമണ്‍ പോലുള്ള ജൈവ വൈവിധ്യപൂര്‍ണമായ ഒരുപ്രദേശംഉള്‍പെട്ടപ്പോള്‍തന്നെ
വീണ്ടും മനസിലായി, നമ്മള്‍ ഇപ്പോഴും പഴയ വികസന മാതൃകകള്‍ആണ് ഉള്‍കൊള്ളുന്നതെന്നു,
ഇതേ മനോഗതിനമ്മളുല്‍പ്പെടുന്ന സമൂഹത്തില്‍ തുടരുകയാണെങ്കില്‍, വീമാനതാവളമോ,
തെഹരിയോ, കൂടംകുളമോ എന്തുമായികൊള്ളട്ടെ,
ഇതിനെതിരെ ശബ്ദംഉയര്‍ത്തുന്ന ആള്‍ക്കാര്‍ വികസന വിധ്യുംസകനോ,
ശാസ്ത്രസാങ്കേതികവിദ്യാ വിരോധിയോ (എഞ്ചിനീയറിംഗ്
പഠിക്കാന്‍ യോഗ്യതഇല്ലാത്തവനോ) ആരുമായികൊള്ളട്ടെ.. ഇതിനെതിരെ പ്രതികരിക്കാന്‍
ഒരുസമൂഹം ഉണരും
മാറ്റത്തിന്‍റെ ആരവങ്ങള്‍
മുഴങ്ങിത്തുടങ്ങി, നമുക്കും അതിനൊപ്പം അണിചേരാം. സഹജീവി സ്നേഹത്തിന്‍റെ സുഭഗത
മനസ്സില്‍ ഉള്‍ക്കൊണ്ട് നല്ല മനുഷ്യരാവാന്‍ നമുക്കുകഴിയട്ടെ(RIT College Magazine, Branded- 2012 ല്‍ പ്രസിദ്ധീകരിച്ച ലേഖനം.)